Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanju Samson

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്. സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Sports

ഗ്രീ​ന്‍​ഫീ​ല്‍​ഡി​ല്‍ സ​ഞ്ജു ഷോ ​ഉ​ണ്ടാ​കു​മോ? ലോ​ക​ക​പ്പി​ന് മു​ന്‍​പു​ള്ള 'അ​വ​സാ​ന പ​രീ​ക്ഷ'!

തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് ലോ​കം കാ​ത്തി​രു​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ന് ശ​നി​യാ​ഴ്ച ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേ​ദി​യാ​കു​മ്പോ​ള്‍, ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ല്‍ ആ​ശ​ങ്ക​യും ആ​വേ​ശ​വും ഒ​രു​പോ​ലെ. ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടി20 ​പ​ര​മ്പ​ര​യി​ലെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് സ്വ​ന്തം മ​ണ്ണി​ല്‍ സ​ഞ്ജു സാം​സ​ണ്‍ പാ​ഡ​ണി​യു​മോ എ​ന്ന​താ​ണ് കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന പ്ര​ധാ​ന ചോ​ദ്യം.

ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ന്ന മൂ​ന്നാം ടി20​യി​ല്‍ പ​ന്ത് ത​ട​യു​ന്ന​തി​നി​ടെ വി​ര​ലി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ഷാ​ന്‍ കി​ഷ​ന്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​ത്. എ​ന്നാ​ല്‍ താ​രം പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്തു​ന്നു എ​ന്ന സൂ​ച​ന​ക​ളാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. ഇ​ഷാ​ന്‍ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ സ​ഞ്ജു​വി​ന് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സ്ഥാ​നം ന​ഷ്ട​മാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ആ​രാ​ധ​ക​ർ.

ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു അ​ര്‍​ദ്ധ സെ​ഞ്ച്വ​റി ഉ​ള്‍​പ്പെ​ടെ 118 റ​ണ്‍​സ് നേ​ടി മി​ക​ച്ച ഫോ​മി​ലാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ. എ​ന്നാ​ൽ നാ​ല് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നി​ന്നാ​യി വെ​റും 16 റ​ണ്‍​സ് മാ​ത്ര​മാ​ണ് സ​ഞ്ജു​വി​ന് നേ​ടാ​നാ​യ​ത്. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് സ​ഞ്ജു​വി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു.

ഫെ​ബ്രു​വ​രി 8 മു​ത​ല്‍ മാ​ര്‍​ച്ച് 8 വ​രെ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​ണി​ത്. ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​പി​ടി​ക്കാ​ന്‍ സ​ഞ്ജു​വി​ന് മു​ന്നി​ലു​ള്ള അ​വ​സാ​ന അ​വ​സ​ര​വും. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ത്സ​ര​ത്തി​ന് ശേ​ഷം ഉ​ട​ന്‍ ത​ന്നെ ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ, സ​ഞ്ജു​വി​ന്‍റെ ഓ​രോ റ​ണ്ണും സെ​ല​ക്ട​ര്‍​മാ​രു​ടെ ക​ണ്ണി​ല്‍ വി​ല​പ്പെ​ട്ട​താ​ണ്.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 3-1 ന് ​മു​ന്നി​ലാ​ണ്. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് ഇ​ന്ത്യ പ​ര​മ്പ​ര ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന നാ​ലാം മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡ് തി​രി​ച്ച​ടി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ ലീ​ഡ് 3-1 ആ​യി കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ച്ച് പ​ര​മ്പ​ര 4-1 ന് ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ടീം ​ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ഷാ​ന്‍ കി​ഷ​ന്‍റെ ഫി​റ്റ്ന​സ് സം​ബ​ന്ധി​ച്ച ബി.​സി.​സി.​ഐ മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് നാ​ളെ വ​രാ​നി​രി​ക്കെ, സ്വ​ന്തം കാ​ണി​ക​ള്‍​ക്ക് മു​ന്നി​ല്‍ സ​ഞ്ജു​വി​ന് ബാ​റ്റ് വീ​ശാ​ന്‍ ക​ഴി​യു​മോ എ​ന്ന് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ത്ര​മേ ഉ​റ​പ്പി​ക്കാ​ന്‍ ക​ഴി​യൂ.

 

Sports

ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം

റായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 ക്രിക്കറ്റിൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 209 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സെടുത്തു.

ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെയും രചിൻ രവീന്ദ്രയുടെയും മിന്നുന്ന പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച നിലയിലെത്തിച്ചത്. മിച്ചൽ സാന്‍റ്നർ പുറത്താകാതെ 27 പന്തിൽ 47 റണ്‍സെടുത്തു. ഒരു സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു സാന്‍റ്നറുടെ ഇന്നിംഗ്സ്.

26 പന്തുകളിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 44 റണ്‍സാണ് രചിൻ സ്കോർ ചെയ്തത്. ഓപ്പണറുമാരായ ഡെവൻ കോണ്‍വേ ഒൻപത് പന്തിൽ 19 റണ്‍സും ടിം സീഫെർട്ട് 13 പന്തിൽ 24 റണ്‍സുമെടുത്തു. ഗ്ലെൻ ഫിലിപ്സ് 19 റണ്‍സും ഡാരിൽ മിച്ചൽ 18 റണ്‍സും നേടി. മാർക്ക് ചാപ്മാൻ 10 റണ്‍സെടുത്തു. സക്കറെ ഫോൾക്സ് പുറത്താകാതെ 15 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, ശിവം ദുംബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

National

ബിജെപി ടിക്കറ്റിൽ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ച​​​ർ​​​ച്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​ണെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കാ​​​ൻ ബി​​​ജെ​​​പി നീ​​​ക്കം. ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സീ​​​റ്റി​​​ൽ നാ​​​ട്ടു​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​യ സ​​​ഞ്ജു​​​വി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​പോ​​​ലെ നേ​​​മ​​​ത്ത് മ​​​ത്സ​​​രി​​​ക്കും. വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ- ക​​​ഴ​​​ക്കൂ​​​ട്ടം, കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ- വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്- കാ​​​ട്ടാ​​​ക്ക​​​ട, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ- കാ​​​യം​​​കു​​​ളം, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ- ആ​​​റ​​​ന്മു​​​ള, ഷോ​​​ണ്‍ ജോ​​​ർ​​​ജ്- പാ​​​ലാ, അ​​​നൂ​​​പ് ആ​​​ന്‍റ​​​ണി- തി​​​രു​​​വ​​​ല്ല, ജെ.​​​ആ​​​ർ. പ​​​ത്മ​​​കു​​​മാ​​​ർ- കാ​​​ട്ടാ​​​ക്ക​​​ട തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റി​​​ൽ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന ചെ​​​ങ്ക​​​ൽ രാ​​​ജ​​​ശേ​​​ഖ​​​ര​​​നേ​​​ക്കാ​​​ൾ ജ​​​യ​​​സാ​​​ധ്യ​​​ത സ​​​ഞ്ജു​​​വി​​​ന് ഉ​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ക​​​രു​​​തു​​​ന്നു. സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​ഞ്ജു​​​വു​​​മാ​​​യി പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പാ​​​ലാ​​​യി​​​ൽ ഷോ​​​ണ്‍ മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ പൂ​​​ഞ്ഞാ​​​റി​​​ൽ പി.​​​സി. ജോ​​​ർ​​​ജ് വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്ക​​​ണ​​​മോ​​​യെ​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​നം ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നു വി​​​ടും.

ബി​​​ഡി​​​ജെ​​​എ​​​സി​​​നു ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ന​​​ൽ​​​കി​​​യ ചി​​​ല സീ​​​റ്റു​​​ക​​​ൾ ബി​​​ജെ​​​പി ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യോ വ​​​ച്ചു​​​മാ​​​റു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. മു​​​ൻ എം​​​എ​​​ൽ​​​എ ജോ​​​ർ​​​ജ് ജെ. ​​​മാ​​​ത്യു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ച​​​ർ​​​ച്ച തു​​​ട​​​രും.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യും എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​യും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് നാ​​​ളെ ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക. രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യെ​​​ത്തും.

ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ത​​​ന്നെ ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ധാ​​​ന സീ​​​റ്റു​​​ക​​​ളി​​​ലെ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണം തു​​​ട​​​ങ്ങാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. യു​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ളേ​​​ക്കാ​​​ൾ ഒ​​​രു പ​​​ടി മു​​​ന്നി​​​ലെ​​​ത്താ​​​നും 16 മു​​​ത​​​ൽ 20 വ​​​രെ സീ​​​റ്റു​​​ക​​​ളി​​​ൽ ജ​​​യ​​​ത്തി​​​നാ​​​യി പോ​​​രാ​​​ടാ​​​നു​​​മാ​​​ണ് ബി​​​ജെ​​​പി ത​​​ന്ത്രം.

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി വി​ഷ്ണു വി​നോ​ദ്; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ പു​തു​ച്ചേ​രി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

പു​തു​ച്ചേ​രി ഉ​യ​ർ​ത്തി​യ 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 29 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ വി​ഷ്ണു വി​നോ​ദി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വി​ഷ്ണു വി​നോ​ദ് 162 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 84 പ​ന്തി​ൽ 13 ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ബാ​ബാ അ​പ​രാ​ജി​ത് 63 റ​ൺ​സെ​ടു​ത്തു.

സ​ഞ്ജു സാം​സ​ൺ 11 റ​ൺ​സും നാ​യ​ക​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ൽ എ​ട്ട് റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. പു​തു​ച്ചേ​രി​ക്ക് വേ​ണ്ടി ഭൂ​പേ​ന്ദ​ർ ചൗ​ഹാ​നും പാ​ർ​ത്ത് വൈ​ഘാ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യിരുന്നു. ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; പു​തു​ച്ചേ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ പു​തു​ച്ചേ​രി​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

റോ​ഡ്‌​മേ​റ്റ് സോ​ഫ്റ്റ് ബോ​ള്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്; കൊ​റി​യോ​ഗ്രാ​ഫേ​ഴ്‌​സി​ന് കി​രീ​ടം

കൊ​ച്ചി: ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന റോ​ഡ്‌​മേ​റ്റ് സോ​ഫ്റ്റ് ബോ​ള്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ക​ര്‍​ട്ട​ണ്‍ റെ​യ്‌​സ​ര്‍ മ​ത്സ​ര​ത്തി​ല്‍ സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള കൊ​റി​യോ​ഗ്രാ​ഫേ​ഴ്‌​സ് ടീം ​കി​രീ​ടം ചൂ​ടി.

ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ കൊ​ച്ചി​ന്‍ ക​സ്റ്റം​സി​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കൊ​റി​യോ​ഗ്രാ​ഫേ​ഴ്‌​സ് ജേ​താ​ക്ക​ളാ​യ​ത്. നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ക​സ്റ്റം​സ് ടീം ​നേ​ടി​യ 60 റ​ണ്‍​സ് ര​ണ്ട് ഓ​വ​റും മൂ​ന്നു ബോ​ളും ബാ​ക്കി​നി​ല്‍​ക്കെ കൊ​റി​യോ​ഗ്രാ​ഫേ​ഴ്‌​സ് ടീം ​മ​റി​ക​ട​ന്നു.

ഏ​ഴ് ബോ​ളി​ല്‍ നാ​ല് ഫോ​റു​മാ​യി 27 റ​ണ്‍​സും, ര​ണ്ട് ഓ​വ​റി​ല്‍ മൂ​ന്ന് റ​ണ്‍​സ് മാ​ത്രം വി​ട്ടു ന​ല്‍​കി മൂ​ന്നു വി​ക്ക​റ്റും നേ​ടി ഓ​ള്‍​റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി​യ കൊ​റി​യോ​ഗ്രാ​ഫേ​ഴ്‌​സ് താ​രം അ​ജി​ത് ജാ​ന്‍ ആ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദി ​മാ​ച്ച്. റോ​ഡ്‌​മേ​റ്റ് സി​ഇ​ഒ സി.​പി. ജി​യാ​ദ്, സി​ഒ​ഒ സു​ജ​യ്ദ ജി​യാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി കൈ​മാ​റി.

ച​ട​ങ്ങി​ല്‍ ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പി അ​ബ്ദു​ള്‍ സ​ലീം, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ എ​ച്ച്‌​ഐ കൃ​ഷ്ണ​കു​മാ​ര്‍, സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റേ​ഴ്‌​സ് ഫ്രെ​ട്ടേ​ണി​റ്റി പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സ്ലീ​ബ വ​ര്‍​ഗീ​സ്, താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ട്ര​ഷ​റ​ര്‍ ഉ​ണ്ണി ശി​വ​പാ​ല്‍, ന​ട​ന്‍​മാ​രാ​യ അ​ഖി​ല്‍ മാ​രാ​ര്‍, സാ​ജു ന​വോ​ദ​യ, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, സി​ജോ​യ് വ​ര്‍​ഗീ​സ്, ശ്രീ​കാ​ന്ത് മു​ര​ളി, ര​മ്യ പ​ണി​ക്ക​ര്‍, പ്രി​ന്‍​സി ഫി​ലി​പ്പ്, അ​ഥി​സ്വ മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള പോ​ലീ​സ്, ക​സ്റ്റം​സ് ആ​ന്‍​ഡ് സെ​ന്‍​ട്ര​ല്‍ എ​ക്‌​സൈ​സ്, സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ്, എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ് ടീം, ​സെ​ലി​ബ്ര​ട്ടി ക്രി​ക്ക​റ്റേ​ഴ്‌​സ് ടീ​മു​ക​ള്‍, മീ​ഡി​യ ടീ​മു​ക​ള്‍ അ​ട​ക്കം 16 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ടൂ​ര്‍​ണ​മെ​ന്റി​ന്റെ ആ​ദ്യ​ഘ​ട്ടം ജ​നു​വ​രി 11 ന് ​ആ​രം​ഭി​ക്കും.

മൂ​ന്ന് മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റില്‍ സൗ​ത്ത് ഇ​ന്ത്യ​യി​ലെ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 5000 ടീ​മു​ക​ളും 60,000 ക​ളി​ക്കാ​രും പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ത്സ​ര​വേ​ദി​ക​ളു​ണ്ട്. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണ്‍ ആ​ണ് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍.

Sports

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഹാ​ർ​ദി​ക്-​തി​ല​ക് വെ​ടി​ക്കെ​ട്ട്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

അ​ഹ​മ്മ​ദാ​ബാ​ദ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 231 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

തി​ല​ക് വ​ർ​മ​യു​ടെ​യും ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ഞ്ജു സാം​സ​ണി​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

73 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. 42 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തി​ല​കി​ന്‍റെ ഇ​ന്നിം​ഗ്സ്. വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഹാ​ർ​ദി​ക് 25 പ​ന്തി​ൽ 63 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും ഹാ​ർ​ദി​ക്ക് അ​ടി​ച്ചു പ​റ​ത്തി.

സ​ഞ്ജു 37 റ​ൺ​സും അ​ഭി​ഷേ​ക് 34 റ​ൺ‌​സും എ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കൊ​ർ​ബി​ൻ ബോ​ഷ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ർ​ജ് ലി​ൻ​ഡെ​യും ഒ​റ്റ്നെ​യ്ൽ ബാ​ർ​ട്ട്മാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ഞ്ചാം ടി20: ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ടോ​സ്; സ​ഞ്ജു ടീ​മി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വന്‍റി-20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ളാ​ണു​ള്ള​ത്. ശു​ഭ്മാ​ൻ ഗി​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ​ക്ക് പ​ക​രം മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി.

ടീം ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്‌മാൻ.

ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

Sports

സ​ഞ്ജു പു​റ​ത്തു ത​ന്നെ; ഇ​ന്ത്യ​യ്ക്ക് ഫീ​ൽ​ഡിം​ഗ്

ച​ണ്ഡി​ഗ​ഡ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ നി​ന്നും മാ​റ്റം വ​രു​ത്താ​തെ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ൺ സൈ​ഡ് ബെ​ഞ്ചി​ൽ തു​ട​രും.

അ​തേ​സ​മ​യം ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ന്തി​മ ഇ​ല​വ​നി​ൽ മൂ​ന്ന് മാ​റ്റം വ​രു​ത്തി. റീ​സ ഹെ​ൻ​ഡ്രി​ക്സ്, ഒ​റ്റ്‌​നെ​ൽ ബാ​ർ​ട്മെ​ൻ, ജോ​ർ​ജ് ലി​ൻ​ഡെ എ​ന്നി​വ​ർ ടീ​മി​ലെ​ത്തി​യ​പ്പോ​ൾ കേ​ശ​വ് മ​ഹാ​രാ​ജ്, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, ആ​ൻ‌​റി​ച്ച് നോ​ർ​ക്കി​യ എ​ന്നി​വ​ർ അ​ന്തി​മ ഇ​ല​വ​നി​ൽ നി​ന്നും പു​റ​ത്താ​യി.

അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 101 റ​ൺ​സി​ന്‍റെ ഗം​ഭീ​ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ 1-0ന് ​മു​ന്നി​ലാ​ണ്. ഹ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ഓ​ൾ​റൗ​ണ്ട് മി​ക​വാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്.

Sports

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി: കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര​യ്ക്ക് അ​നാ​യാ​സ ജ​യം

ല​ക്നോ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര പ്ര​ദേ​ശി​ന് അ​നാ​യാ​സ ജ​യം. ല​ക്നോ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ആ​ന്ധ്ര വി​ജ​യി​ച്ച​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 120 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ആ​ന്ധ്ര മ​റി​ക​ട​ന്നു. ശ്രി​ക​ർ ഭ​ര​തി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും അ​ശ്വി​ൻ ഹെ​ബാ​റി​ന്‍റെ​യും പൈ​ല അ​വി​നാ​ശി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ആ​ന്ധ്ര അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്.

ശ്രീ​ക​ർ 53 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 28 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ശ്രീ​ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ശ്വി​ൻ 27 റ​ൺ​സും അ​വി​നാ​ശ് 20 റ​ൺ​സും സ്കോ​ർ ചെ​യ്തു. കേ​ര​ള​ത്തി​ന് വേ​ണ്ടി ബി​ജു നാ​രാ​യ​ൺ, വി​ഘ്നേ​ഷ് പു​ത്തൂ​ർ, അ​ബ്ദു​ൾ ബാ​സി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 119 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണി​ന്‍റെ മി​ക​വി​ലാ​ണ് കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​ർ എ​ടു​ത്ത​ത്. 119 റ​ൺ​സി​ൽ 73 റ​ൺ​സും സ​ഞ്ജു​വി​ന്‍റെ വ​ക​യാ​യി​രു​ന്നു. 56 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും പ​റ​ത്തി​യ താ​രം പു​റ​ത്താ​കാ​തെ നി​ന്നു.

അ​തേ​സ​മ​യം, സ​ഞ്ജു​വി​നെ കു​ടാ​തെ 13 റ​ൺ​സെ​ടു​ത്ത എം.​ഡി. നി​തീ​ഷി​നു മാ​ത്ര​മാ​ണ് ര​ണ്ട​ക്ക​മെ​ങ്കി​ലും കാ​ണാ​നാ​യ​ത്. രോ​ഹ​ൻ കു​ന്നു​മ്മ​ൽ (ര​ണ്ട്), മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (ആ​റ്), കൃ​ഷ്ണ പ്ര​സാ​ദ് (അ​ഞ്ച്), പി.​എ. അ​ബ്ദു​ൾ ബാ​സി​ത് (ര​ണ്ട്), സ​ൽ​മാ​ൻ നി​സാ​ർ (അ​ഞ്ച്), എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ (മൂ​ന്ന്) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഏ​ഴു റ​ൺ​സു​മാ​യി എ​ൻ. ബി​ജു നാ​രാ​യ​ണ​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ന്ധ്ര​യ്ക്കു വേ​ണ്ടി സ​ത്യ​നാ​രാ​യ​ണ രാ​ജു, സൗ​ര​ഭ് കു​മാ​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും കെ.​വി. ശ​ശി​കാ​ന്ത്, പൃ​ഥ്വി​രാ​ജ് യാ​ര, ബി. ​യ​ശ്വ​ന്ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ഒറ്റയ്ക്ക് പൊരുതി സഞ്ജു; കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്

ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

നായകന്‍റെ പോരാട്ടം കാഴ്ചവച്ച സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ സ്ഥിതി ദയനീയമായേനെ. 119 റൺസിൽ 73 റൺസും സഞ്ജുവിന്‍റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.

അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്‌ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.

ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍

ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

Sports

വമ്പൻമാരുടെ മുംബൈയെ അട്ടിമറിച്ച് കേരളം; ആസിഫിന് അഞ്ച് വിക്കറ്റ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ വമ്പൻ താരങ്ങളുമായെത്തിയ മുംബൈയെ 15 റൺസിനു തകർ‌ത്ത് കേരളം. ലക്‌നോയിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.4 ഓവറിൽ 163 റൺസിനു പുറത്തായി.

52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (32), സൂര്യകുമാര്‍ യാദവ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് ആണ് മുംബൈ നിരയെ എറിഞ്ഞിട്ടത്.

മുംബൈയെ സംബന്ധിച്ച് അനായാസം മറികടക്കാവുന്ന സ്കോറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരള ബൗളർമാരുടെ പ്രകടനം മുംബൈയെ തകർത്തു. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ആയുഷ് മഹാത്രെയെ (മൂന്ന്) ബൗൾഡാക്കി ഷറഫുദ്ദീൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.

തുടര്‍ന്ന് ക്രീസിൽ ഒന്നിച്ച രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 84 റൺസിൽ നില്ക്കെ രഹാനെയെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കേരളത്തിനു ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ അർധസെഞ്ചുറി പിന്നിട്ട സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കിയതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.

പിന്നാലെയെത്തിയ ശിവം ദുബെയെയും (11) വിഗ്നേഷ് പുറത്താക്കി. സ്കോർ 148 റൺസിൽ നില്ക്കെ സായ്‌രാജ് പാട്ടീലിനെ (13) പുറത്താക്കി ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (പൂജ്യം), ഷംസ് മുലാനി (ഒന്ന്), ഹാര്‍ദിക് താമോറെ (ഒമ്പത്) എന്നിവരെ മടക്കിയ ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.

നേരത്തെ, 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസൺ, വിഷ്ണു വിനോദ് (40 പന്തില്‍ 43), മുഹമ്മദ് അസറുദ്ദീന്‍ (25 പന്തില്‍ 32), ഷറഫുദ്ദീന്‍ (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കേരളത്തെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

Sports

പ​രി​ക്കു​ണ്ടെ​ങ്കി​ലും ഗി​ൽ തി​രി​ച്ചെ​ത്തി; സ​ഞ്ജു ടീ​മി​ൽ തു​ട​രും

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ടീ​മി​ൽ തി​രി​ച്ചെ​ത്തി. പ​രി​ക്ക് പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യി​ല്ലെ​ങ്കി​ലും സെ​ല​ക്ട​ർ​മാ​ർ ഗി​ല്ലി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണും ടീ​മി​ലി​ടം പി​ടി​ച്ചു. പ​ര​മ്പ​ര​യ്ക്ക് മു​ൻ​പ് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ൽ ഗി​ൽ ഓ​പ്പ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രും. അ​ല്ലാ​ത്ത​പ​ക്ഷം സ​ഞ്ജു സാം​സ​ൺ അ​ഭി​ഷേ​ക് ശ​ർ​മ​യ്ക്കൊ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്യു​മെ​ന്നാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ പ്ലാ​ൻ.

പ​രി​ക്കി​ൽ നി​ന്നും മു​ക്ത​നാ​യ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ടീ​മി​ലി​ടം പി​ടി​ച്ചു. അ​തേ​സ​മ​യം ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ബാ​റ്റ​ർ റി​ങ്കു സിം​ഗ്, ഓ​ൾ​റൗ​ണ്ട​ർ നി​തീ​ഷ്കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​രെ 15 അം​ഗ ടീ​മി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തു​ട​രും.

ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, തി​ല​ക് വ​ർ​മ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ൺ, ജി​തേ​ഷ് ശ​ർ​മ, ശി​വം ദും​ബെ, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ർ​ഷ​ദീ​പ് സിം​ഗ്, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ദ് റാ​ണ.

 

Kerala

ആ​ഞ്ഞ​ടി​ച്ച് രോ​ഹ​ൻ; ഒ​ഡീ​ഷ​യെ ത​ക​ർ​ത്ത് കേ​ര​ളം

ല​ക്നോ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഒ​ഡീ​ഷ​യെ 10 വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് കേ​ര​ളം തു​ട​ങ്ങി. വി​ജ​യ​ല​ക്ഷ്യ​മാ​യ 177 റ​ൺ​സ് 16.3 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ കേ​ര​ളം മ​റി​ക​ട​ന്നു.

60 പ​ന്തി​ൽ 121 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ രോ​ഹ​ൻ എസ്. കു​ന്നു​മ്മ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ൺ 51 റ​ൺ​സു​മാ​യി രോ​ഹ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

10 ഫോ​റും 10 സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്. 41 പ​ന്തി​ൽ ആ​റ് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പ​ടെ​യാ​ണ് സ​ഞ്ജു അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ​ഡീ​ഷ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 176 റ​ൺ​സ് നേ​ടി​യ​ത്. ബി​പ്‌​ലാ​ബ് സ​മ​ൻ​ട്രേ (53), സാം​പി​റ്റ് ബാ​ൽ (40) എ​ന്നി​വ​രാ​ണ് ഒ​ഡീ​ഷ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. കേ​ര​ള​ത്തി​നാ​യി നി​ധീ​ഷ് എം.​ഡി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​സി​ഫ് കെ.​എം ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി.

Sports

മു​ഷ്താ​ഖ് അ​ലി ടി20: ​കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഷ്താ​ഖ് അ​ലി ടി20 ​ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കും. അ​ഹ​മ്മ​ദ് ഇ​മ്രാ​നെ വൈ​സ് ക്യാ​പ്റ്റ​നാ​യും നി​യ​മി​ച്ചു. സ​ഞ്ജു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ലി സാം​സ​ണ്‍, ഐ​പി​എ​ല്‍ താ​ര​ങ്ങ​ളാ​യ വി​ഗ്‌​നേ​ഷ് പു​ത്തൂ​ര്‍, വി​ഷ്ണു വി​നോ​ദ് എ​ന്നി​വ​രും ടീ​മി​ലു​ണ്ട്.

കേ​ര​ള ക്രി​ക്ക​റ്റി​ല്‍ ലീ​ഗി​ല്‍ തി​ള​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ച​തി​നാ​ലാ​ണ് വി​ഘ്നേ​ഷി​നെ സ്‌​ക്വാ​ഡി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യ​തെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​മ്പ് വി​ഘ്‌​നേ​ഷി​നെ മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യി​രു​ന്നു. ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ സ​ല്‍​മാ​ന്‍ നി​സാ​റി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള ടീം: ​സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍ & വി​ക്ക​റ്റ് കീ​പ്പ​ര്‍), രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), വി​ഷ്ണു വി​നോ​ദ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), കൃ​ഷ്ണ ദേ​വ​ന്‍, അ​ബ്ദു​ള്‍ ബാ​സി​ത്ത്, സാ​ലി സാം​സ​ണ്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, കൃ​ഷ്ണ പ്ര​സാ​ദ്, സി​ബി​ന്‍ പി ​ഗി​രീ​ഷ്, അ​ങ്കി​ത് ശ​ര്‍​മ്മ, അ​ഖി​ല്‍ സ്‌​ക​റി​യ, ബി​ജു നാ​രാ​യ​ണ​ന്‍, കെ.​എം. ആ​സി​ഫ് , എം.​ഡി. നി​ധീ​ഷ് , വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍, ഷ​റ​ഫു​ദ്ദീ​ന്‍.

ഈ ​മാ​സം 26നാ​ണ് മു​ഷ്താ​ഖ് അ​ലി ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത്. എ​ലൈ​റ്റ് ഗൂ​പ്പ് എ​യി​ല്‍ ഒ​ഡീ​ഷ, റെ​യി​ല്‍​വേ​സ്, ഛത്തീ​സ്ഗ​ഡ്, വി​ദ​ര്‍​ഭ, മും​ബൈ, ആ​ന്ധ്ര പ്ര​ദേ​ശ്, അ​സം എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന് ക​ളി​ക്കേ​ണ്ട​ത്.

ഒ​ഡീ​ഷ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ എ​തി​രാ​ളി. വെ​ള്ളി​യാ​ഴ്ച്ച റെ​യി​ല്‍​വേ​സി​നേ​യും കേ​ര​ളം നേ​രി​ടും.

Sports

ഒ​ടു​വി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം; സ​ഞ്ജു ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍

ചെ​ന്നൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലെ​ത്തി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ചെ​ന്നൈ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ന്‍ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നും വി​ട്ടു​കൊ​ടു​ത്തു. ചെ​ന്നൈ​യി​ല്‍ സ​ഞ്ജു​വി​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ല്‍​കി​യേ​ക്കി​ല്ല. റു​തു​രാ​ജ് ഗെ​യ്ക​വാ​ദാ​ണ് നി​ല​വി​ല്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​വ​രും ധാ​രാ​ണാ​പ​ത്ര​ത്തി​ല്‍ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​പ്പു​വ​ച്ചി​രു​ന്നു. നേ​ര​ത്തെ, ക​റ​നെ ഉ​ള്‍​പ്പെ​ടു​ന്ന​തി​ല്‍ രാ​ജ​സ്ഥാ​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ അ​റി​യി​ച്ചു. സ​ഞ്ജു​വി​ന് പ​ക​രം രാ​ജ​സ്ഥാ​നെ ര​വീ​ന്ദ്ര ജ​ഡേ​ജ ന​യി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നാ​യ​ക​സ്ഥാ​നം ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് ജ​ഡേ​ജ ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ, ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

 

Sports

എന്തുകൊണ്ട് സ​ഞ്ജു ?

ചെ​​​​ന്നൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ വ​​​​ന്പ​​​​ൻ താ​​​​ര കൈ​​​​മാ​​​​റ്റം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്കോ? രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ക്യാ​​​​പ്റ്റ​​​​നും മ​​​​ല​​​​യാ​​​​ളി താ​​​​ര​​​​വു​​​​മാ​​​​യ സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ 2026 സീ​​​​സ​​​​ണ്‍ മു​​​​ത​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ൾ​​ക്കു വ​​ഴി​​വ​​ച്ചു. സ്വാ​​​​പ്പ് ഡീ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​ഞ്ജു സാം​​സ​​ണു പ​​ക​​ര​​മാ​​യി ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, സാം ​​ക​​റ​​ൻ എ​​ന്നി​​വ​​രെ രാ​​ജ​​സ്ഥാ​​നു കൈ​​മാ​​റു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

ധോ​​​​ണി​​​​ക്കു പി​​​​ൻ​​​​ഗാ​​​​മി!

മ​​​​ഹേ​​​​ന്ദ്ര​​​​ സിംഗ് ധോ​​​​ണി​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​ർ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ധോ​​​​ണി എ​​​​ത്ര​​​​കാ​​​​ലം ചെ​​​​ന്നൈ ടീ​​​​മി​​​​ൽ ക​​​​ളി​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ധോ​​​​ണി​​​​ക്ക് പ​​​​ക​​​​രം മ​​​​റ്റൊ​​​​രു വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​റും ശ​​​​ക്ത​​​​നാ​​​​യ ബാ​​​​റ്റു​​​​മെ​​​​ന്ന ഓ​​​​പ്ഷ​​​​നാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ ചെ​​​​ന്നൈ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ക്യാ​​​​പ്റ്റ​​​​ൻ​​​​സി ത​​​​ല​​​​വേ​​​​ദ​​​​ന​​​​യും സ​​​​ഞ്ജു​​​​വി​​​​ലൂ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കും. എ​​​​ന്നാ​​​​ൽ, ചെ​​​​ന്നൈ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട ക​​​​ളി​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ​​​​യു​​​​ടെ ന​​​​ഷ്ടം ആ​​​​രാ​​​​ധ​​​​ക​​​​രി​​​​ൽ വൈ​​​​കാ​​​​രി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

ദ്രു​​​​ത​​നീ​​ക്കം

സ​​​​ഞ്ജു​​​​വി​​​​നെ കൈ​​​​മാ​​​​റു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റും ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ഞ്ജു ട്രാ​​​​ൻ​​​​സ്ഫ​​​​റി​​​​ന് താ​​​​ല്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ടീം ​​​​മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ച രാ​​​​ജ​​​​സ്ഥാ​​​​ൻ ഫ്രാ​​​​ഞ്ചൈ​​​​സി അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ മാ​​​​റി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ട്രാ​​​​ൻ​​​​സ്ഫ​​​​ർ ച​​​​ർ​​​​ച്ച വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​യി.

ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ യു​​​​വ​​​​താ​​​​രം ഡെ​​​​വാ​​​​ൾ​​​​ഡ് ബ്രെ​​​​വി​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് സ​​​​ഞ്ജു​​​​വി​​​​നു പ​​​​ക​​​​രം രാ​​​​ജ​​​​സ്ഥാ​​​​ൻ ചോ​​​​ദി​​​​ച്ച​​ത്. ഇ​​​​തി​​​​നി​​​​ടെ ട്രേ​​​​ഡിം​​ഗി​​​​ന് ജ​​​​ഡേ​​​​ജ​​​​യ്ക്കു താ​​​​ൽ​​​​പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടും വ​​​​ന്നി​​രു​​ന്നു.

Sports

ഇ​​ന്ത്യ x ഓ​​സ്‌​​ട്രേ​​ലി​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​ൽ സ​​ഞ്ജു സാം​​സ​​ണ്‍ പു​​റ​​ത്തോ?

ഗോ​​ള്‍​ഡ് കോ​​സ്റ്റ്: ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ടം നാ​​ളെ ഗോ​​ള്‍​ഡ് കോ​​സ്റ്റി​​ല്‍ അ​​ര​​ങ്ങേ​​റു​​മ്പോ​​ള്‍ ഏ​​വ​​രു​​ടെ​​യും സു​​പ്ര​​ധാ​​ന ചോ​​ദ്യം മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണ്‍ പ്ലെ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​താ​​ണ്.

കാ​​ര​​ണം, ഹോ​​ബ​​ര്‍​ട്ടി​​ല്‍ ഈ ​​മാ​​സം ര​​ണ്ടി​​നു ന​​ട​​ന്ന മൂ​​ന്നാം ട്വ​​ന്‍റി-20​​ല്‍ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍​നി​​ന്ന് സ​​ഞ്ജു​​വി​​നെ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. മെ​​ല്‍​ബ​​ണി​​ലെ ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നാം ന​​മ്പ​​റി​​ല്‍ ക്രീ​​സി​​ലെ​​ത്തി ര​​ണ്ടു റ​​ണ്‍​സു​​മാ​​യി മ​​ട​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സ​​ഞ്ജു​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍​നി​​ന്നു​​ത​​ന്നെ ഒ​​ഴി​​വാ​​ക്കി പ​​ക​​രം ജി​​തേ​​ഷ് ശ​​ര്‍​മ​​യെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​ത്.

അ​​ഞ്ച് മ​​ത്സ​​ര പ​​ര​​മ്പ​​ര​​യി​​ല്‍ നി​​ല​​വി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 1-1 സ​​മ​​നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും. സ​​ഞ്ജു​​വി​​നെ പു​​റ​​ത്തി​​രു​​ത്തി ഇ​​റ​​ങ്ങി​​യ മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​ന്ത്യ അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യി​​രു​​ന്നു.

സ​​ഞ്ജു​​വി​​നു സ്ഥാ​​ന​​മി​​ല്ല ‍?

ഒ​​രു വ​​ര്‍​ഷം മു​​മ്പ് ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ഉ​​റ​​പ്പു​​ള്ള ക​​ളി​​ക്കാ​​രി​​ല്‍ ഒ​​രാ​​ളാ​​യി​​രു​​ന്നു സ​​ഞ്ജു സാം​​സ​​ണ്‍. അ​​ഞ്ച് ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ മൂ​​ന്നു സെ​​ഞ്ചു​​റി നേ​​ടി ഓ​​പ്പ​​ണ​​ര്‍ സ്ഥാ​​ന​​ത്ത് സ​​ഞ്ജു​​വി​​നു വെ​​ല്ലു​​വി​​ളി ഇ​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ടെ​​സ്റ്റ്, ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ ട്വ​​ന്‍റി-20​​യി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​വ​​ര​​വോ​​ടെ സ​​ഞ്ജു പു​​റ​​ത്തേ​​ക്കു​​ള്ള വ​​ഴി​​യി​​ലാ​​യി. ടോ​​പ് ഓ​​ര്‍​ഡ​​റി​​ല്‍​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട സ​​ഞ്ജു​​വി​​നെ മ​​ധ്യ​​നി​​ര​​യി​​ലേ​​ക്കി​​റ​​ക്കി.

എ​​ന്നാ​​ല്‍, മ​​ധ്യ​​നി​​ര​​യി​​ല്‍ ഇ​​പ്പോ​​ള്‍ സ​​ഞ്ജു​​വി​​നു പ​​ക​​രം ജി​​തേ​​ഷ് ശ​​ര്‍​മ​​യെ ക​​ളി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​ത്. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ 13 പ​​ന്തി​​ല്‍ 22 നോ​​ട്ടൗ​​ട്ടു​​മാ​​യി ജി​​തേ​​ഷ് ശ​​ര്‍​മ ഇ​​ന്ത്യ​​ന്‍ ജ​​യ​​ത്തി​​ല്‍ തി​​ള​​ങ്ങു​​ക​​യും ചെ​​യ്തു. സ​​ഞ്ജു ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​റും ജി​​തേ​​ഷ് ലോ​​വ​​ര്‍ ഓ​​ര്‍​ഡ​​റു​​മാ​​ണെ​​ന്ന​​തും വാ​​സ്ത​​വം. 2025 ഐ​​പി​​എ​​ല്ലി​​ല്‍ ആ​​ര്‍​സി​​ബി​​ക്കു​​വേ​​ണ്ടി ജി​​തേ​​ഷ് ലോ​​വ​​ര്‍ ഓ​​ര്‍​ഡ​​റി​​ല്‍ മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു.

വി​​ജ​​യ ഫോ​​ര്‍​മു​​ല

മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ല്‍ മൂ​​ന്നു മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​ത്. ര​​ണ്ടാം ട്വ​​ന്‍റി-20​​യി​​ല്‍ ക​​ളി​​ച്ച സ​​ഞ്ജു, കു​​ല്‍​ദീ​​പ് യാ​​ദ​​വ്, ഹ​​ര്‍​ഷി​​ത് റാ​​ണ എ​​ന്നി​​വ​​ര്‍​ക്കു പ​​ക​​രം യ​​ഥാ​​ക്ര​​മം ജി​​തേ​​ഷ് ശ​​ര്‍​മ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍, അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​രെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി. ജി​​തേഷ് ശർമയും (13 പ​​ന്തി​​ല്‍ 22 നോ​​ട്ടൗ​​ട്ട്), വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും (23 പ​​ന്തി​​ല്‍ 49 നോ​​ട്ടൗ​​ട്ട്), അ​​ര്‍​ഷ​​ദീ​​പ് സിം​​ഗും (3/35) തി​​ള​​ങ്ങു​​ക​​യും ചെ​​യ്തു. ഇ​​തി​​ല്‍ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ - ജി​​തേ​​ഷ് ശ​​ര്‍​മ ആ​​റാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് പു​​റ​​ത്താ​​കാ​​തെ 43 റ​​ണ്‍​സ് നേ​​ടി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മൂ​​ന്നാം മ​​ത്സ​​രം ജ​​യി​​ച്ച ടീ​​മി​​നെ നി​​ല​​നി​​ര്‍​ത്താ​​നാ​​യി​​രി​​ക്കും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റി​​നും ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റി​​നും ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നും താ​​ത്പ​​ര്യം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ നാ​​ളെ ഗോ​​ള്‍​ഡ് കോ​​സ്റ്റി​​ലും സ​​ഞ്ജു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ണ്ടാ​​യേ​​ക്കി​​ല്ല...

Sports

ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ ന​യി​ക്കും, സ​ഞ്ജു​വും ടീ​മി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ വി​ക്ക​റ്റ് കീ​പ്പ​ര്‍ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ ആ​ണ് കേ​ര​ള ടീ​മി​നെ ന​യി​ക്കു​ക. ബാ​ബ അ​പ​രാ​ജി​ത് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ കേ​ര​ള​ത്തെ ന​യി​ച്ച സ​ച്ചി​ന്‍ ബേ​ബി​യും ടീ​മി​ലു​ണ്ട്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​ക്കു​ള്ള ടീ​മി​ല്‍ ഇ​ടം നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ​യും ര​ഞ്ജി ട്രോ​ഫി ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ര​ണ്ടാം സീ​സ​ണി​ല്‍ തി​ള​ങ്ങി​യ സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ എ​ന്നി​വ​രും ര​ഞ്ജി ടീ​മി​ലു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ലും സ​ല്‍​മാ​ന്‍ നി​സാ​ര്‍ കേ​ര​ള​ത്തി​നാ​യി ര‌​ഞ്ജി ട്രോ​ഫി​യി​ല്‍ തി​ള​ങ്ങി​യി​രു​ന്നു. ര​ഞ്ജി ട്രോ​ഫി​യി​ല്‍ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​ണ് കേ​ര​ളം. ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് കേ​ര​ളം ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലെ​ത്തി ച​രി​ത്ര​നേ​ട്ടം കു​റി​ച്ച​ത്.

എ​ന്നാ​ല്‍ ഫൈ​ന​ലി​ല്‍ വി​ദ​ര്‍​ഭ​ക്ക് മു​ന്നി​ല്‍ കി​രീ​ടം കൈ​വി​ട്ടു. ഇ​ത്ത​വ​ണ കി​രീ​ടം നേ​ടാ​നു​റ​ച്ചാ​ണ് കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്.​ബാ​ബാ അ​പ​രാ​ജി​തും അ​ങ്കി​ത് ശ​ര്‍​മ​യു​മാ​ണ് ടീ​മി​ലെ മ​റു​നാ​ട​ന്‍ താ​ര​ങ്ങ​ള്‍.

ര‌​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീം: ​മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ (ക്യാ​പ്റ്റ​ൻ), ബാ​ബ അ​പ​രാ​ജി​ത്(​വൈ​സ് ക്യാ​പ്റ്റ​ൻ), സ​ഞ്ജു സാം​സ​ൺ, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, വ​ത്സ​ൽ ഗോ​വി​ന്ദ് ശ​ർ​മ്മ,അ​ക്ഷ​യ് ച​ന്ദ്ര​ൻ, സ​ച്ചി​ൻ ബേ​ബി,സ​ൽ​മാ​ൻ നി​സാ​ർ, അ​ങ്കി​ത് ശ​ർ​മ, എം.​ഡി. നി​ധീ​ഷ്, എ​ൻ.​പി. ബേ​സി​ൽ ,ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​അ​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ഷോ​ൺ റോ​ജ​ർ,അ​ഭി​ഷേ​ക് പി. ​നാ​യ​ർ.

Sports

കെ​സി​എ​ല്‍ ര​ണ്ടാം സീ​സ​ൺ ഓ​ഗ​സ്റ്റ് 22 മു​ത​ൽ; തി​ള​ക്കം കൂ​ട്ടാ​ൻ സ​ഞ്ജു സാം​സ​ണും ഇ​ത്ത​വണ രം​ഗ​ത്ത്...

കോ​ട്ട​യം: വ​ന്‍​വി​ജ​യ​മാ​യി​രു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ (കെ​സി​എ​ല്‍) ര​ണ്ടാം പ​തി​പ്പ് ഓ​ഗ​സ്റ്റ് 22 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ അ​ര​ങ്ങേ​റും. 2024ലെ ​പ്ര​ഥ​മ കെ​സി​എ​ല്‍, ബി​സി​സി​ഐ​യു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു കെ​സി​എ​ല്‍ ട്വ​ന്‍റി-20​യു​ടെ പ്ര​ഥ​മ സീ​സ​ണ്‍. 2025 സീ​സ​ണി​ലേ​ക്കു​ള്ള ക​ളി​ക്കാ​രു​ടെ ലേ​ലം ജൂ​ലൈ അ​ഞ്ചി​നു ന​ട​ക്കും. കെ​സി​എ​ല്‍ ര​ണ്ടാം സീ​സ​ണി​നു മു​ന്നോ​ടി​യാ​യി നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തു ഫ്രാ​ഞ്ചൈ​സി മീ​റ്റ് ന​ട​ക്കും.

ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ്, കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സ്, തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ്, കാ​ലി​ക്ക​ട്ട് ഗ്ലോ​ബ്സ്റ്റാ​ര്‍​സ്, ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സ്, ആ​ല​പ്പി റി​പ്പി​ള്‍​സ് എ​ന്നി​വ​യാ​ണ് കെ​സി​എ​ല്‍ ടീ​മു​ക​ള്‍.

ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​ണ് കെ​സി​എ​ല്ലി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍. ഫെ​ഡ​റ​ല്‍ ബാ​ങ്ക് ആ​ണ് ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍. പ്ര​ഥ​മ സീ​സ​ണി​ല്‍ ആ​റ് ടീ​മു​ക​ളി​ലാ​യി 114 ക​ളി​ക്കാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 168 ക​ളി​ക്കാ​രാ​ണ് അ​ന്നു ലേ​ല​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

സ​ച്ചി​ന്‍ ബേ​ബി ക്യാ​പ്റ്റ​നാ​യ ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സ് ആ​ണ് പ്ര​ഥ​മ കെ​സി​എ​ല്‍ ചാ​മ്പ്യ​ന്മാ​ര്‍. ഫൈ​ന​ലി​ല്‍ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ര്‍​സി​നെ ആ​റു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കൊ​ല്ലം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

കെ​സി​എ​ല്ലി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍ ഐ​പി​എ​ല്‍ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ല്‍ 2025 സീ​സ​ണി​ല്‍ ക​ളി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ലേലത്തിൽ സ​ഞ്ജു​വും രജിസ്റ്റർ ചെയ്തു 

ര​ണ്ടാം സീ​സ​ണ്‍ കെ​സി​എ​ല്‍ ട്വ​ന്‍റി-20​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ സൂ​പ്പ​ര്‍ താ​രം സ​ഞ്ജു സാം​സ​ണ്‍ ഉ​ണ്ടാ​കും. ജൂ​ലൈ അ​ഞ്ചി​നു ന​ട​ക്കു​ന്ന താ​ര​ലേ​ല​ത്തി​ല്‍ സ​ഞ്ജു സാം​സ​ണ്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണ്‍.

ക​ഴി​ഞ്ഞ കെ​സി​എ​ല്ലി​ല്‍ സ​ഞ്ജു ഇ​ല്ലാ​യി​രു​ന്നു. പൂ​ള്‍ എ ​വി​ഭാ​ഗ​ത്തി​ലാ​ണ് സ​ഞ്ജു ലേ​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 39 ക​ളി​ക്കാ​രു​ള്ള പൂ​ള്‍ ഏ​യി​ല്‍ സ​ഞ്ജു​വി​നു പു​റ​മേ വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍, സ​ച്ചി​ന്‍ ബേ​ബി തു​ട​ങ്ങി​യ​വ​രും ഉ​ള്‍​പ്പെ​ടും.

2025 ലേ​ല​ത്തി​നു മു​മ്പ് ടീ​മു​ക​ള്‍​ക്കു പ​ര​മാ​വ​ധി നാ​ലു ക​ളി​ക്കാ​രെ നി​ല​നി​ര്‍​ത്താം. അ​തി​ല്‍ പ​ര​മാ​വ​ധി മൂ​ന്നു ക്യാ​പ്പ്ഡ് ക​ളി​ക്കാ​ര്‍ മാ​ത്ര​മേ പ​റ്റൂ. ജൂ​ൺ 30 ആ​ണ് ക​ളി​ക്കാ​രെ നി​ല​നി​ര്‍​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി. ലേ​ല​ത്തി​ല്‍ ഓ​രോ ടീ​മി​നും 50 ല​ക്ഷം രൂ​പ​യാ​ണ് മു​ട​ക്കാ​ന്‍ സാ​ധി​ക്കു​ക.

Latest News

Up